കോഴിക്കോട് മുക്കത്ത് രണ്ടിടങ്ങളിലായി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. രണ്ട് കിലോ 803 ഗ്രാം (2.803 കിലോ) എംഡിഎംഎയുമായി മയക്കുമരുന്ന് വിതരണത്തിലെ പ്രധാനിയായ യുവാവിനെയും ഒരു സ്ത്രീയെയുമാണ് കോഴിക്കോട് റൂറല്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷ് ടി നല്കിയ നിര്‍ദ്ദേശപ്രകാരം ജില്ലാ നാര്‍ക്കോട്ടിക് ഡിവൈഎസ്പി ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് (DANSAF) സംഘവും താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ കീഴിലുള്ള മുക്കം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
മുക്കത്ത് വന്‍ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാവും സ്ത്രീയും പിടിയില്‍















Leave a Reply