കാസര്‍കോട്: മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ മകനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡുക്കത്ത്ബയല്‍ ബീച്ചിനു സമീപത്തെ ‘മാധവം’ ഹൗസിലെ പരേതരായ മാധവന്-പാര്‍വ്വതി ദമ്പതികളുടെ മകന് എം സുരേശന് (45)ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ്. മാതാവ് പാര്‍വ്വതിയുടെ ഒന്നാം ചരമവാര്‍ഷികദിനമാണ് ഏപ്രില്‍ രണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. മരണാനന്തര ചടങ്ങിന്റെ ഭാഗമായി വ്യാഴാഴ്ച തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ പോകാന്‍ തീരുമാനിച്ചിരുന്നു.
മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ മകന് തൂങ്ങി മരിച്ചു














Leave a Reply