രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്;പൊലീസില്‍ പരാതി നല്‍കി

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തില്‍ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ് പൊലീല്‍ പരാതി നല്‍കി. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. ബിജെപി നഗരസഭ കൗണ്‍സിലര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇന്നലെ രാത്രിയാണ് സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ വടക്കന്തറയില്‍ ബിജെപി പ്രവര്‍ത്തകര്‍ രമേഷ് പിഷാരടിയെ തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *