രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയില്‍

കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. കല്ലാച്ചിയിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്ക് 12 മണിക്ക് കല്ലാച്ചിയിലെത്തിയ ശേഷം 1.30 ന് പേരാമ്പ്രയിലെ കോര്‍ണര്‍ മീറ്റിംഗില്‍ പങ്കെടുക്കും. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് രാഹുല്‍ എത്തുന്നത്.

2.40-ന് ബാലുശേരി മുതല്‍ നന്മണ്ട വരെ ഗ്യാരന്റി ബസ് യാത്രയിലും 3.50-ന് കൊയിലാണ്ടിയിലെ റോഡ് ഷോയിലും പങ്കെടുക്കും. ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജിന് വേണ്ടിയും നന്മണ്ടയില്‍ എലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിദ്യാ ബാലകൃഷ്ണന് വേണ്ടിയും രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *