ഷിറിയയില്‍ നടത്തിയ വാഹനപരിശോധനയില്‍ 19.340 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍

കുമ്പള ഷിറിയയില്‍ നടത്തിയ വാഹനപരിശോധനയില്‍ 19.340 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍. ദക്ഷിണ കന്നഡ സ്വദേശി സയ്യിദ് അഫ്രീദിയാണ് കുമ്പള പോലീസിന്റെ പിടിയിലായത്.

ഷിറിയ മുട്ടത്ത് കുമ്പള പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്. ദക്ഷിണ കന്നഡ സ്വദേശി സയ്യിദ് അഫ്രീദിയാണ് 19.340 ഗ്രാം എം ഡി എം എ യുമായി പിടിയിലായത്.

ശനിയാഴ്ച രാവിലെ കാസറഗോഡ് തലപ്പാടി നാഷണൽ ഹൈവെ 66 ൻ്റെ
പടിഞ്ഞാറ് ഭാഗത്തായി സർവ്വീസ് റോഡിൽ വെച്ചായിരുന്നു അറസ്റ്റ് . എം ഡി എം എഅനധികൃത വില്പനയ്ക്കായി കടത്തികൊണ്ടുപോകുന്നതായിരുന്നു എന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും MDMAയും സകൂട്ടരും അടക്കം കസ്റ്റടിയിലെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *