ഇരിക്കൂര്‍ : ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസില്‍ പ്രതികള്‍ പത്തു വര്‍ഷത്തിന് ശേഷം പിടിയില്‍. ഡല്‍ഹി സ്വദേശികളായ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. പര്വീന് ബാബു, സക്കീന ഫാത്തിമ എന്നിവരെ മധ്യപ്രദേശില്‍ നിന്നാണ് പിടികൂടിയത്.
2016 ഏപ്രില്‍ 30 നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്ക് പോയിരുന്ന മകന് ഉമ്മര്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞാമിനയെ കാണാതിരുന്നതിനാല്‍ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉള്‍പ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനോളം സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
ഇവരുടെ ക്വാര്‍ട്ടേഴ്സില്‍ ഒരു മാസം മുന്‍പ് വാടകയ്ക്ക് താമസിക്കാനെത്തിയ ഇതര സംസ്ഥാനക്കാരായ മൂവര്‍ സംഘം അന്ന് രാവിലെ 9.30 ഓടെ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസിന് വ്യക്തമായിരുന്നു. രാവിലെ 8നും 9.30നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടത്തിലും സ്ഥിരീകരിച്ചു. മൂവരും വ്യാജ പേരും മേല്‍വിലാസവുമായിരുന്നു നല്‍കിയിരുന്നത്.രക്ഷപ്പെട്ടത് മഹാരാഷ്ട്രയിലേക്ക് കൊലപാതകത്തിന് ശേഷം സംഘം മഹാരാഷ്ട്രയിലേക്കാണ് പോയതെന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ പിടികൂടുന്നത്.
ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ് പ്രതികളായ 2 സ്ത്രീകള്‍ 10 വര്‍ഷത്തിന് ശേഷം പിടിയില്‍















Leave a Reply