മലപ്പുറം: ചാപ്പനങ്ങാടിയില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. സില്‍വര്‍ ക്ലീനിംഗ് സൊല്യൂഷന്‍ എല്‍എല്‍പി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്‌നര്‍ ലോറിക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അതേസമയം മലപ്പുറം അഗ്‌നിശമന സേനയെത്തി തീ പൂര്‍ണമായും അണച്ചു. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അഗ്‌നിശമനസേന അറിയിച്ചു.
ചാപ്പനങ്ങാടിയില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു; 5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി















Leave a Reply