സാവോ പോളോ: പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘനാളായി പുറത്തിരിക്കുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടും വിവാദത്തില്‍. റഫറിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നെയ്മറെ വെട്ടിലാക്കിയത്. ബ്രസീലിയന്‍ ലീഗില്‍ തന്റെ ടീമായ സാന്റോസും റെമോയും തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു വിവാദ പരാമര്‍ശം.
മത്സരത്തില്‍ സാന്റോസ് 2-0 ന് വിജയിച്ചെങ്കിലും, കളിക്കിടെ തനിക്ക് ലഭിച്ച മഞ്ഞക്കാര്‍ഡില്‍ നെയ്മര്‍ അതൃപ്തനായിരുന്നു. മത്സരശേഷം നല്കിയ അഭിമുഖത്തില്‍ റഫറി സാവിയോ പെരേര സമ്പായോയെ വിമര്‍ശിക്കുന്നതിനിടയിലാണ് നെയ്മര്‍ ‘ഷിക്കോ’ എന്ന വിവാദ പദപ്രയോഗം നടത്തിയത്.
‘അയാള്‍ ഇന്ന് എഴുന്നേറ്റത് ‘ഷിക്കോ’ പോലെയാണ്, ആ മൂഡിലാണ് അയാള്‍ കളിക്കളത്തില്‍ എത്തിയത്’, എന്നായിരുന്നു നെയ്മറുടെ പരിഹാസം. ബ്രസീലിയന്‍ സംസാരഭാഷയില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തുണ്ടാകുന്ന മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ് ‘എസ്റ്റാര്‍ ഡി ഷിക്കോ’. റഫറി യുക്തിരഹിതമായി പെരുമാറുന്നത് അയാള്‍ക്ക് ആര്‍ത്തവമായതുകൊണ്ടാണെന്ന അര്‍ത്ഥത്തിലാണ് നെയ്മര്‍ ഇത് പ്രയോഗിച്ചത്.
















Leave a Reply