കാസര്‍കോട്: ആലംപാടി, നായന്മാര്മൂല പ്രദേശവാസികള്‍ക്കിടയില്‍ ജനകീയ ഡോക്ടറായി അറിയപ്പെട്ടിരുന്ന ഡോ. ശങ്കര്‍രാജ് (66) അന്തരിച്ചു. കാസര്‍കോട് വെങ്കിട്ടരമണ ക്ഷേത്രത്തിന് സമീപത്തെ ‘വെങ്കിടേശ’യിലായിരുന്നു താമസം. 2018 വരെ നായന്മാര്മൂലയില് ക്ലീനിക് നടത്തിയിരുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ക്ലീനിക് നടത്തിയിരുന്ന കെട്ടിടം പോയതോടെ പിന്നീട് ക്ലീനിക് സ്വവസതിയില്‍ ആരംഭിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞ് നൂറുകണക്കിനാളുകള്‍ ഡോക്ടറുടെ വീട്ടിലെത്തി. കാസര്‍കോട് ലയണ്‍സ് ക്ലബ്ബിന്റെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നയന കുമാരി (അധ്യാപിക, കര്‍ണാടക). മക്കള്‍: ഡോ. ഇഞ്ചര, ഡോ. വിശാഖ. മരുമകന്: ഡോ. ഭാര്‍ഗവ് ചക്രവര്‍ത്തി.
കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ ശങ്കര്‍ രാജ് അന്തരിച്ചു














Leave a Reply