കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് നേരിട്ട് ട്രെയിന്‍; ബെംഗളൂരു എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

കോഴിക്കോട്: യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരം കണ്ട് റെയില്‍വേ. കണ്ണൂര്‍-ബെംഗളൂരു എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയില്‍വേ ഉത്തരവിറക്കി. മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്.
ട്രെയിന്‍ നമ്പര്‍ 16511,16522 വിനെയാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ബെംഗളൂരുവില്‍ നിന്ന് വരുന്ന ട്രെയിന്‍ കാലത്ത് 10.55ന് കണ്ണൂരെത്തും. തലശ്ശേരി(11 .20), വടകര(11.41), കൊയിലാണ്ടി(11.58) എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. ഉച്ചയ്ക്ക് 12 .40നാണ് ട്രെയിന്‍ കോഴിക്കോടെത്തുക. മടക്ക ട്രെയിന്‍ ഉച്ചയ്ക്ക് 3 .30യ്ക്കാണ് കോഴിക്കോട് നിന്ന് പുറപ്പെടുക. കൊയിലാണ്ടി(3.52), വടകര(4.12), തലശ്ശേരി(4 .34) എന്നിങ്ങനെയാണ് സമയക്രമം. അഞ്ച് മണിക്ക് കണ്ണൂരെത്തും.

Leave a Reply

Your email address will not be published. Required fields are marked *