പോയ സീസണിലെ പത്താം സ്ഥാനം നോക്കി പരിഹസിച്ചവര്‍ക്ക് മുന്നിലേക്ക് സാക്ഷാല്‍ എം എസ് ധോണി തന്റെ ടീം ഷീറ്റ് നീട്ടി വെക്കും. റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡിവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഉര്‍വില്‍ പട്ടേല്‍, മാത്യു ഷോര്‍ട്ട്…പിന്നെ, സമാനതകളില്ലാത്ത തിരിച്ചുവരവിന്റെ അധ്യായം രചിച്ചവനും, സഞ്ജു വിശ്വനാഥ് സാംസണ്‍. ഫിലോസഫികളെയെല്ലാം തിരുത്തി ട്വന്റി 20 ക്രിക്കറ്റിന്റെ അതിവേഗതയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ ഒരു സംഘത്തെ ഒരുക്കിയിരിക്കുന്നു. ആറാം കിരീടത്തിനായി ചെപ്പോക്ക് കാത്തിരിക്കുന്നു, ചെന്നൈ സൂപ്പര്‍ കിങ്‌സ് എത്രത്തോളം ശക്തരാണ്.
പരിചയസമ്പത്തും യുവത്വവും ധോണിയും ചേരുന്ന ബാറ്റിങ് നിര. ഇത് തന്നെയാണ് ചെന്നൈയെ പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. വയസന്‍ പടയില്‍ നിന്നുള്ള ചുവടുമാറ്റം. രണ്ട് മാസം നീളുന്ന ടൂര്‍ണമെന്റ് ജയിക്കാന്‍ കൂറ്റനടിക്കാര്‍ മാത്രം പോരയെന്ന യാഥാര്‍ത്ഥ്യം മുന്നിലുണ്ട്, സ്ഥിരതയോടെ തുടരാന്‍ കഴിയുന്നവരും വേണം. അതിന് ചെന്നൈക്ക് ഒന്നല്ല, രണ്ട് ഉത്തരങ്ങളുണ്ട്. റുതുരാജും സഞ്ജുവും
















Leave a Reply