ദേശീയപാത 66-ല്‍ ഗതാഗത നിയന്ത്രണം കടുക്കുന്നു; കാസര്‍കോട് തെക്കിലില്‍ വന്‍ വാഹനക്കുരുക്ക്, ദുരിതത്തിലായി യാത്രക്കാര്‍

കാസര്‍കോട്: ജില്ലയില്‍ ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്ന സാഹചര്യത്തില്‍ ചെര്‍ക്കള-ചട്ടഞ്ചാല്‍ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യാത്രക്കാര്‍ വലയുന്നു. തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍ റോഡ് മുറിച്ചുള്ള നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചതോടെയാണ് ഈ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചത്. ഇതോടെ വഴിതിരിച്ചുവിട്ട റോഡുകളില്‍ കിലോമീറ്ററുകളോളം നീളുന്ന വാഹനക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *