തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം

തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബുധനാഴ്ച്ച രാവിലെ 9.30-ഓടെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടന്നുവന്ന പ്രചാരണ ജാഥ ഒരു സംഘം തടയുകയായിരുന്നു. പ്രചാരണത്തിനായി ഉപയോഗിച്ച ബോര്‍ഡുകളും മറ്റ് സാമഗ്രികളും അക്രമി സംഘം നശിപ്പിച്ചതായും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സന്ദീപ് വാര്യര്‍ക്ക് വേണ്ടി മണ്ഡലത്തില്‍ സജീവമായ പ്രചാരണ പരിപാടികള്‍ നടന്നുവരികയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ചെറുവത്തൂരില്‍ എത്തിയപ്പോള്‍ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു. ജാഥയ്ക്ക് നേതൃത്വം നല്‍കിയ പ്രാദേശിക നേതാക്കളെ ഭീഷണിപ്പെടുത്തുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതായും ആരോപണമുണ്ട്. വിവരം അറിഞ്ഞ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ നേരിട്ടെത്തി പ്രതിഷേധം രേഖപ്പെടുത്തി. പിന്നീട് സ്ഥലത്തുണ്ടായിരുന്നവര്‍ ഇടപെട്ടാണ് തടസ്സങ്ങള്‍ നീക്കിയത്. ഇതിന് ശേഷമാണ് ചെറുവത്തൂര്‍ ടൗണിലും സമീപത്തെ കടകളിലും കയറി സന്ദീപ് വാര്യര്‍ വോട്ടഭ്യര്‍ത്ഥന തുടര്‍ന്നത്. മണ്ഡലത്തില്‍ പ്രചാരണത്തിന് തടസ്സം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് യു.ഡി.എഫ് ക്യാമ്പ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *