രാത്രിയില്‍ ഒരുപാട് മിന്നാമിനുങ്ങുകള്‍ ഉണ്ടായിരുന്നു, അത് ആസ്വദിച്ചു; ഈ യാത്ര വീട്ടില്‍ പറഞ്ഞിരുന്നില്ല: ശരണ്യ

കോഴിക്കോട്: വെള്ളം മാത്രം കുടിച്ചാണ് നാലു ദിവസം കഴിഞ്ഞതെന്നും ആരെങ്കിലും രക്ഷിക്കാന്‍ വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും കുടകില്‍ ട്രക്കിങ്ങിനിടെ കുടുങ്ങിയ മലയാളി യുവതി ശരണ്യ. ഡ്രോണുകളടക്കം തെരച്ചിലിനെത്തിയാല്‍ ശ്രദ്ധയില്‍ പെടാനാണ് പാറയുടെ പുറത്ത് ഇരുന്നത്. ഇടവേളകളില്‍ ഉച്ചത്തില്‍ കൂവി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു.
ഇത്തരത്തില്‍ കൂവി നോക്കിയപ്പോള്‍ തിരിച്ച് കൂവിയതാണ് രക്ഷാസംഘത്തെ കണ്ടുമുട്ടാന്‍ സഹായകമായതെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. യാത്രകള്‍ വലിയ ഇഷ്ടമാണ്. ഇനിയും യാത്ര പോകാന്‍ ആഗ്രഹം ഉണ്ട്. ഈ യാത്ര പോയത് വീട്ടില്‍ പറഞ്ഞിരുന്നില്ല. രാത്രിയില്‍ ഒരുപാട് മിന്നാമിനുങ്ങുകള്‍ ഉണ്ടായിരുന്നുവെന്നും അത് ആസ്വദിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *