കാസർകോട്: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യത വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആർ.ടി.ഒ ഓഫീസുകളിലെ ജീവനക്കാർ നടത്തിയ പ്രതിഷേധം വേറിട്ടതായി. വ്യാഴാഴ്ച (2026 മാർച്ച് 5) രാത്രി എട്ട് മണിവരെ അധികസമയം ജോലി ചെയ്താണ് ജീവനക്കാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജോയിൻ്റ് ആർ.ടി.ഒ. തസ്തികയിലേക്കുള്ള പ്രമോഷൻ അനുപാതം 2:1- ൽനിന്ന് 8:1 ആക്കി കുറച്ചതിനെതിരേ കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എം.വി.ഡി.എസ്.എ.) സം സ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ജീവനക്കാർ രാത്രി എട്ടുവരെ ഓഫീസുകളിൽ ജോലിചെയ്തത്.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും നിശ്ചിത ജോലി സമയം പാലിക്കപ്പെടുകയും വേണമെന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. തൊഴിലാളി സൗഹൃദ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
Work More to Win Rights’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ നടന്നു. കാസർകോട് ആർ.ടി.ഒ ഓഫീസിൽ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഓഫീസിൽ തുടരുകയും അധികസമയം ജോലിയെടുത്ത് സമരത്തിൽ പങ്കാളിയായി.
അസോസിയേഷന്റെ കാസർകോട് ജില്ലാ പ്രസിഡണ്ട് സവിത എ., സെക്രട്ടേറിയറ്റ് അംഗവും ജൂനിയർ സൂപ്രണ്ടുമായ സുബ്രമണ്യൻ, വീണ ലക്ഷ്മി, സീനിയർ സൂപ്രണ്ട് നിക്കോളാസ്, സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീകാന്ത് എന്നിവർ കാസർകോട്ടെ സമരത്തിന് നേതൃത്വം നൽകി.














Leave a Reply