പയ്യന്നൂർ: പയ്യന്നൂരിൽ പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കണ്ടോത്ത് വിവൺ ക്ലബ്ബിന് സമീപത്തെ വൈഗ അനിൽകുമാർ (16) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്‌ച രാത്രി 9 മണിയോടെയാണ് പെൺകുട്ടിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്‌ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഓട്ടോ ഡ്രൈവർ അനിൽകുമാർ കണ്ണാടയുടെയും മധുജയുടെയും മകളാണ് വൈഗ. സഹോദരി: വജ്ര.












Leave a Reply