ഉദുമ എം.എൽ.എ ഓഫീസ് പൊയിനാച്ചിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു

പൊയിനാച്ചി: ഉദുമ എം.എൽ.എ കെ. നീലകണ്ഠന്റെ പുതിയ ഓഫീസ് പൊയിനാച്ചിയിൽ പ്രവർത്തനമാരംഭിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒരു ജനകീയ കേന്ദ്രമായി ഈ ഓഫീസ് മാറുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി പറഞ്ഞു.

എല്ലാവർക്കും എപ്പോഴും എളുപ്പത്തിൽ സമീപിക്കാൻ പറ്റുന്ന തരത്തിലുള്ള മികച്ച പ്രവർത്തനമായിരിക്കും ഓഫീസിന്റേതെന്ന് കെ. നീലകണ്ഠൻ എം.എൽ.എ ഉറപ്പുനൽകി. ചടങ്ങിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

പ്രമുഖ നേതാക്കളായ എൻ.എ. നെല്ലിക്കുന്ന്, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ഹരീഷ് ബി. നമ്പ്യാർ, വി.ആർ. വിദ്യാസാഗർ, ഖാദർ മാങ്ങാട്, കെ.ഇ.എ. ബക്കർ, കല്ലട അബ്ദുൽഖാദർ, സാജിദ് മവ്വൽ, അഡ്വ. എ. ഗോവിന്ദൻ നായർ, എം. കുഞ്ഞമ്പു നമ്പ്യാർ, എം.സി. പ്രഭാകരൻ, രാജൻ പെരിയ, ധന്യ സുരേഷ്, ഗീതാ കൃഷ്ണൻ, പി.വി. സുരേഷ്, കെ. വാരിജാക്ഷൻ, കെ. ബലരാമൻ നമ്പ്യാർ, കെ.യു. മാത്യു, ടി. ഗോപിനാഥൻ നായർ, കെ.വി. ഭക്തവത്സലൻ, കെ. ഖാലിദ്, എം. രാജീവൻ നമ്പ്യാർ, കാർത്തികേയൻ പെരിയ, മിനി ചന്ദ്രൻ, ദിവാകരൻ കരിച്ചേരി, എ. വാസുദേവൻ, നാരായണൻ പള്ളത്തിങ്കാൽ തുടങ്ങിയ നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *