കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരണപ്പെട്ടു. കാഞ്ഞങ്ങാട് അരയി കാർത്തികയിലെ എം. സൂര്യ (22) യാണ് അന്തരിച്ചത്. മാസങ്ങളായി കടുത്ത കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നഴ്സിങ് പഠനം പൂർത്തിയാക്കിയതായിരുന്നു.
തരമ്പയിൽ സുരേശന്റെയും മൂലക്കൽ സുധയുടെയും മകളാണ്. സംസ്കാര ചടങ്ങുകൾ അരയി പൊതുശ്മശാനത്തിൽ നടക്കും.
ഏക സഹോദരി: ശ്രുതി.
യുവനഴ്സിങ് വിദ്യാർഥിനിയുടെ അകാല വിയോഗത്തിൽ നാടൊന്നാകെ വലിയ ദുഃഖത്തിലാണ്.













Leave a Reply