നീലേശ്വരത്ത് നിന്നും രണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി

കാസർകോട്: നീലേശ്വരത്ത് നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് ദർസിൽ താമസിച്ച് പഠിക്കുന്ന അൽ അമീൻ (13), മുഹമ്മദ് അമീൻ (13) എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. കോട്ടപ്പുറം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവർക്കും. ഈ അദ്ധ്യയന വർഷം മുതലാണ് ഇവർ ഇവിടെ താമസിച്ച് പഠിക്കാൻ തുടങ്ങിയത്.

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കുട്ടികളെ കാണാതാകുന്നത്. നാട്ടിലേക്ക് പോകുകയാണെന്ന് സഹപാഠികളോട് പറഞ്ഞ ശേഷമാണ് ഇവർ ഇവിടെ നിന്നും ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ വൈകിട്ട് ഏഴ് മണിയായിട്ടും കുട്ടികൾ തിരിച്ചെത്തുകയോ വിവരമൊന്നും ലഭിക്കാതിരിക്കുകയോ ചെയ്തതോടെയാണ് അധികൃതർ നീലേശ്വരം പൊലീസിൽ വിവരമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *