കുമ്പള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി എസ്‌കെഎസ്എസ്എഫ് (SKSSF) കുമ്പള ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കുമ്പള ത്വാഹ മസ്ജിദിൽ വെച്ചായിരുന്നു സ്ഥാപകദിന പരിപാടി നടന്നത്.
എസ്‌കെഎസ്എസ്എഫ് കുമ്പള ശാഖാ ജനറൽ സെക്രട്ടറി ശരീഫ് ഫൈസി ഉസ്താദ് പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ചടങ്ങിൽ ശാഖാ വർക്കിംഗ് സെക്രട്ടറി ഹാഷിർ വളവിൽ സ്ഥാപകദിന സന്ദേശം നൽകി.
ത്വാഹാ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് റാഷിദ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ചടങ്ങ്, ത്വാഹാ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഹാജി അബ്ദുള്ള താജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജമാഅത്ത് ഭാരവാഹികളായ ഹനീഫ, നൗഷാദ് എം എം, മൻസൂർ താജ് എന്നിവരും, എസ്‌കെഎസ്എസ്എഫ് ശാഖാ ഭാരവാഹികളായ നവർ, ഷാനവാസ്, ഹുസൈൽ, മറ്റ് ശാഖാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, പ്രദേശത്തെ സജീവ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.












Leave a Reply