ചെങ്കള പഞ്ചായത്ത് 17-ാം വാർഡിൽ പൾസ് പോളിയോ വിതരണം റിസ്‌വാന മഅറൂഫ് ഉദ്ഘാടനം ചെയ്തു

ചെങ്കള: ദേശീയ പൾസ് പോളിയോ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ചെങ്കള ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. വാർഡിലെ വി കെ പാറ അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങ് വാർഡ് മെമ്പർ റിസ്‌വാന മഅറൂഫ് ഉദ്ഘാടനം ചെയ്തു.

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി വാർഡിനെ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ അംഗൻവാടി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും വിട്ടുപോയ കുട്ടികളെ കണ്ടെത്തി തുള്ളിമരുന്ന് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *