കാസർകോട്ട് ഡിഗ്രി വിദ്യാർത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗുരി, ചെട്ടി ഗദ്ദെയിലെ ഗിരീഷ് – ദീപിക ദമ്പതികളുടെ മകൾ പൃഥ്വികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്കും 11:15-നും ഇടയിലാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ട പൃഥ്വികയെ ഉടൻ തന്നെ വീട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപാണ് മംഗളൂരുവിലെ സ്വകാര്യ കോളേജിൽ പൃഥ്വിക ഡിഗ്രിക്ക് ചേർന്നത്. എന്നാൽ അന്ന് പെൺകുട്ടി കോളേജിൽ പോയിരുന്നില്ല.
സംഭവത്തിൽ ബന്ധുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) വകുപ്പ് 194 പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത്. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ കെ. രാജീവൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. അത്യുക് ആണ് പൃഥ്വികയുടെ ഏക സഹോദരൻ.

Leave a Reply

Your email address will not be published. Required fields are marked *