കണ്ണൂര്‍: കൗണ്‍സിലിങ്ങിനെത്തിയ 17കാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ പരാതിയുമായി കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയും. മോട്ടിവേഷന്‍ സ്പീക്കറും റിട്ട. പ്രിന്‍സിപ്പലുമായ കെ സി ഷാജുവിനെതിരെയാണ് വീണ്ടും പരാതി. കൗണ്‍സിലിങ്ങിന് എത്തിയപ്പോള്‍ രണ്ടുതവണ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ മുഴക്കുന്ന് പൊലീസാണ് കേസെടുത്തത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത്. ഇത് പിന്നീട് ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷന് കൈമാറി.
കൗണ്‍സിലിങ്ങിനിടെ ഉപദ്രവിക്കാന്‍ ശ്രമം; റിമാന്‍ഡിലുള്ള മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ വീണ്ടും പോക്സോ കേസ്













Leave a Reply