പാണക്കാട് മണ്ണിടിച്ചിൽ: കൈരളി ന്യൂസ് ക്യാമറാമാന് പരിക്ക്; മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തകർന്നു

മലപ്പുറം: പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ പാണക്കാട് എടായ് പാലത്തിന് സമീപമുണ്ടായ രൂക്ഷമായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വാർത്താസംഘങ്ങൾ വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കൈരളി ന്യൂസ് ക്യാമറാമാൻ ജയേഷ് വില്ലോടിക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകരുടെ ക്യാമറ അടക്കമുള്ള വിലപിടിപ്പുള്ള ലൈവ് സംപ്രേഷണ ഉപകരണങ്ങൾ ചെളിയിൽ മൂടുകയും ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *