പാലക്കാട്: ആര്യമ്പാവ് കുണ്ടൂർക്കുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കൊമ്പത്ത് പള്ളത്ത് ഉന്നതിയിൽ താമസിക്കുന്ന സുകുമാരൻ (50) ആണ് ഭാര്യ ദീപയെ വെട്ടിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ദീപയുമായി ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ സുകുമാരൻ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ വെച്ചുതന്നെ ജീവനൊടുക്കി.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന ദീപയെ കണ്ടെത്തിയത്. ഉടൻ തന്നെ ഗുരുതര പരിക്കുകളോടെ ദീപയെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് നാട്ടുകൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Leave a Reply