ബംഗളൂരുവിൽ കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: ബംഗളൂരുവിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് ബാലടുക്ക തായത്ത് വളപ്പിൽ ബാലകൃഷ്‌ണൻ്റെയും മല്ലികയുടെയും മകനായ ബി.ടി. ജ്യോതിഷ് (26) ആണ് മരിച്ചത്.

ബുധനാഴ്‌ച രാവിലെ ജോലിക്ക് പോകാനായി ഒരുങ്ങുന്നതിനിടയിലാണ് ജ്യോതിഷ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ അഞ്ച് വർഷമായി ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായി ജോലിചെയ്‌തുവരികയായിരുന്നു ജ്യോതിഷ്. അപ്രതീക്ഷിത വേർപാടിൻ്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും.

സഹോദരങ്ങൾ: മനീഷ, കാവ്യ, ദിവ്യ.

Leave a Reply

Your email address will not be published. Required fields are marked *