കാസർകോട്: സ്വകാര്യബസ് ഡ്രൈവറെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടിഞ്ഞിമൂല സ്വദേശിയും നിലവിൽ നീലേശ്വരം ഉന്നതി റോഡിലെ വാടകവീട്ടിൽ താമസക്കാരനുമായ അനുരാഗ് (29) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് അനുരാഗിനെ വാടകവീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നീലേശ്വരം-തൈക്കടപ്പുറം-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ‘സമുദ്ര’ ബസിലെ ഡ്രൈവറായിരുന്നു അനുരാഗ്.
സംഭവത്തെ തുടർന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരേതനായ കുഞ്ഞികൃഷ്ണന്റെയും ജയപ്രഭയുടെയും മകനാണ്. ഡ്രൈവർമാരായ അശ്വനിൻ, അഖിലേഷ് എന്നിവർ സഹോദരങ്ങളാണ്.













Leave a Reply