കാസർകോട്: എലി വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന 19-കാരി മരിച്ചു

കാഞ്ഞങ്ങാട്: എലി വിഷം അകത്ത് ചെന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരി മരണപ്പെട്ടു. ചെറുവത്തൂർ തുരുത്തി കൈതക്കാട്ടെ അബ്ദുൽ റഹ്‌മാന്റെ മകൾ മുബഷീറയാണ് മരിച്ചത്.

ഈ മാസം രണ്ടാം തീയതിയാണ് മുബഷീറയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ ചന്തേര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *