കാസർകോട്: മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) കാസർകോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായമായി നോട്ട്ബുക്കുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനായി എം.എസ്.എസ് യൂണിറ്റ് ഭാരവാഹികൾ നോട്ട്ബുക്കുകൾ പ്രമുഖ സാമൂഹ്യപ്രവർത്തകൻ മാഹിൻ കുന്നിലിന് കൈമാറി.
എം.എസ്.എസ് കാസർകോട് യൂണിറ്റ് പ്രസിഡണ്ട് ജലീൽ മുഹമ്മദ്, സെക്രട്ടറി സമീർ ആമസോണിക്സ്, ട്രഷറർ അബു മുബാറക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എം.എസ്.എസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ഹനീഫ് പി.എം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.













Leave a Reply