ചട്ടഞ്ചാൽ: വിശ്വാസപരമായ വൈവിധ്യവും വൈജാത്യവും അകൽച്ചയിലേക്കും പരസ്പര ഭിന്നതയിലേക്കും നയിക്കരുതെന്നും, വേഷവും ആദർശവും നോക്കി മനുഷ്യരെ അകറ്റാനും അടിച്ചമർത്താനും ശ്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് (MIC) കാമ്പസിലെ ആർട്സ് കോളേജിൻ്റെ നവീകരിച്ച അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ഐ.സി പ്രസിഡൻറും സമസ്ത അധ്യക്ഷനുമായ സയ്യിദുൽ ഉലമാ ജിഫ്രി മുത്തുകോയ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യയിലൂടെ ശക്തി നേടുകയും തഖ്‌വയിലൂടെ (ദൈവഭയം) ജീവിതത്തിന് അർത്ഥം കണ്ടെത്തുകയും വേണമെന്ന് അദ്ദേഹം തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് ആമുഖ ഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരിയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും
നവീകരിച്ച ആർട്സ് കോളേജ് കെട്ടിടത്തിൻ്റെയും പുതുതായി സംവിധാനിച്ച അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൻ്റെയും ഉദ്ഘാടനം സാദിഖലി തങ്ങൾ നിർവഹിച്ചു. എം.ഐ.സി.യുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ യു.എം. അബ്‌ദുർ റഹ്‌മാൻ മുസ്ലിയാരുടെ നാമധേയത്തിലുള്ള ഓഡിറ്റോറിയത്തിന്റെ തറക്കല്ലിടൽ കർമം സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ നിർവഹിച്ചു.
എം.ഐ.സിക്ക് സ്ഥിരമായി വരിസംഖ്യ നൽകുന്ന പതിനായിരം അംഗങ്ങൾക്കായുള്ള ഡിജിറ്റൽ ഫോളോ അപ്പ് ആപ്ലിക്കേഷൻ്റെ ലോഞ്ചിംഗ് സ്പീഡ് വേ അബ്ദുല്ലക്കുഞ്ഞി ഹാജി നിർവഹിച്ചു.












Leave a Reply