കാസർകോട്: ജില്ലയിൽ ലഹരി വിരുദ്ധ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ കുമ്പളയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുത്തിഗെ, മുഗുറോഡ് സ്വദേശിയും നിലവിൽ മൊഗ്രാൽ, പേരാലിൽ താമസക്കാരനുമായ എസ് അബ്ദുൽ ഷഹജാസ് (30) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പേരാൽ ഭാഗത്ത് കുമ്പള എസ്ഐ എം അനൂപിന്റെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷഹജാസ് പൊലീസിനെ കണ്ട് പരുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സംഘം ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു.













Leave a Reply