കാസർകോട്: ബദിയഡുക്കയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെക്രാജെ ചെർളടുക്ക സ്വദേശി സി.എം. അബ്ദുൽ ജവാദ് (28) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ നെക്രാജെ ചെന്നടുക്കയിൽ വെച്ചാണ് സംഭവം. പ്രതിയുടെ പക്കൽ നിന്ന് 0.49 ഗ്രാം എംഡിഎംഎ പൊലീസ് സംഘം പിടിച്ചെടുത്തു.
ബദിയഡുക്ക എസ്.ഐ ടി. രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. റെയ്ഡിൽ എ.എസ്.ഐ എം. ശശിപ്രസാദ്, സിവിൽ പൊലീസ് ഓഫീസർ കെ. അജീഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.












Leave a Reply