കാസർകോട്: സാഫ് വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജയത്തിൽ നിർണായക പങ്കുവഹിച്ച കാസർകോടിന്റെ സ്വന്തം താരം മാളവിക പ്രസാദിനെ ജില്ലാ കളക്ടർ ആദരിച്ചു. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കളക്ടർ മാളവികയ്ക്ക് ഉപഹാരം സമർപ്പിച്ചു.
ഇന്ത്യൻ സീനിയർ വനിതാ ഫുട്ബാൾ ടീമിലെ മുന്നേറ്റ നിരക്കാരനായ മാളവിക, സാഫ് ഗെയിംസിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ പകരക്കാരിയായി ഇറങ്ങി ഒരു പെനാൽറ്റിയും ഒപ്പം ഒരു തകർപ്പൻ ഗോളും നേടി രാജ്യത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. കാസർകോട് ജില്ലയിൽ നിന്ന് ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങുന്ന ഈ യുവതാരത്തിന്റെ നേട്ടം നാടിനാകെ അഭിമാനമാണെന്ന് കളക്ടർ പറഞ്ഞു.












Leave a Reply