കാസർകോട്: ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ പുലിയെ കണ്ടതായി നാട്ടുകാരുടെ വെളിപ്പെടുത്തൽ. കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ മലയാറ്റുകര പ്രദേശത്താണ് ചൊവ്വാഴ്ച രാവിലെ നാട്ടുകാരിലൊരാൾ പുലിയെ കണ്ടത്. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ ആശങ്ക പരന്നിരിക്കുകയാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ പ്രദേശത്ത് വിശദമായ പരിശോധന നടത്തി. മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് എണ്ണപ്പാറ മലയാറ്റുകരയിൽ എത്തിയത്. നാട്ടുകാരുടെ സാന്നിധ്യത്തിൽ പുലിക്കായുള്ള തിരച്ചിൽ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യമോ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളോ കണ്ടെത്താനായില്ല.
തിരച്ചിലിനൊടുവിൽ, പ്രദേശവാസികൾക്ക് ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് വനംവകുപ്പ് സംഘം മടങ്ങിയത്. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പരിശോധനാ സംഘത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബവിത്ത്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് സുരേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.














Leave a Reply