കാസർകോട് വലിയപറമ്പിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വലിയപറമ്പിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടയിലക്കാട് പുതിയ പുരയിൽ ഹൗസിലെ ലനീഷ് (38) ആണ് മരിച്ചത്.

വ്യാഴാഴ്‌ച അർധരാത്രിയോടെയാണ് ലനീഷിനെ വീട്ടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തൃക്കരിപ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്‌ച ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം ഇടയിലക്കാട്ടെ വീട്ടിലെത്തിച്ചിട്ടുണ്ട്. മൽസ്യത്തൊഴിലാളിയായ ടി.വി ലക്ഷ്‌മണൻ്റെയും നാരായണിയുടെയും മകനാണ് അന്തരിച്ച ലനീഷ്.

Leave a Reply

Your email address will not be published. Required fields are marked *