കുമ്പളയിൽ മകൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ് മാതാവിന് ദാരുണാന്ത്യം

കാസർകോട്: മകൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ് മാതാവിന് ദാരുണാന്ത്യം. കുമ്പള സുനാമി ഉന്നതിയിലെ മൊയ്‌തീൻ കുഞ്ഞിയുടെ ഭാര്യ ആത്തിക്ക (48) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രി ഏഴരമണിയോടെ കുമ്പള ദേശീയപാതയിലെ ദേവിനഗർ സർവ്വീസ് റോഡിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

മാതാവ് ആത്തിക്ക മകൻ മുബാറക് (19) ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും ആത്തിക്ക റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടറോടിച്ചിരുന്ന മകൻ മുബാറക് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതയായ ആത്തിക്കയുടെ മറ്റ് മക്കൾ: ഹസീന, ഹന്നത്ത്. മരുമക്കൾ: കബീർ, സഫ‌്വാൻ.

Leave a Reply

Your email address will not be published. Required fields are marked *