കുമ്പള: കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ടൗണിൽ വച്ച് റാഗ് ചെയ്യാൻ ശ്രമിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ഒളയം സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ പത്താം ക്ലാസിൽ പഠിക്കുന്ന പത്തോളം വരുന്ന വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ് റാഗ് ചെയ്യാൻ ശ്രമിച്ചത്. ഇതിനെ കുട്ടി എതിർത്തതോടെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിനിടെ വാഹനങ്ങളുടെ താക്കോൽ ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിൽ കുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
നേരത്തെ സ്കൂളിൽ വച്ചും ഇതേ സംഘം കുട്ടിയെ റാഗ് ചെയ്യാൻ ശ്രമിച്ചിരുന്നു. അന്ന് അതിനെ എതിർത്തതിൻ്റെ പ്രതികാരമായാണ് വൈകിട്ട് ടൗണിൽ വച്ച് വീണ്ടും ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമികളായ വിദ്യാർത്ഥികളെ വിരട്ടിയോടിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.













Leave a Reply