കുമ്പള: ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. മൊഗ്രാൽ നാങ്കി സ്വദേശി അമീറിന്റെ മകൻ റാഫീഖിനാണ് (19) അപകടത്തിൽ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ റാഫീഖിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം കുമ്പള ദേവിനഗറിലാണ് അപകടം സംഭവിച്ചത്. കാസർകോട് ഭാഗത്തുനിന്നും ദേശീയപാതയിലൂടെ വന്ന കാർ സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം സർവീസ് റോഡ് വഴി സ്കൂട്ടറിൽ മൊഗ്രാൽ ഭാഗത്തേക്ക് പോവുകയായിരുന്ന റാഫീഖിനെ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ റാഫീഖിന് തലയ്ക്കാണ് പ്രധാനമായും പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.












Leave a Reply