കൊച്ചി: എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് സമീപത്തു നിന്നും മാരക ലഹരിമരുന്നായ MDMAയുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. കൊല്ലം സ്വദേശി മുഹഷീബ്.എസ് (29), തൃശ്ശൂർ സ്വദേശി ആഷിക തൻവീർ (22) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ഗ്രാമിലധികം MDMA കണ്ടെടുത്തു.
‘സ്ട്രേഞ്ചേഴ്സ് ടൂർ’ (Strangers Tour) എന്ന പ്രോഗ്രാമിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് കുറച്ചുകാലങ്ങളായി എറണാകുളം കേന്ദ്രീകരിച്ച് ഇവർ ലഹരിമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു എന്നാണ് എക്സൈസ് നൽകുന്ന വിവരം. ഓപ്പറേഷൻ തണ്ടറിന്റെ (Operation Thunder) ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്.
സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഒ.എൻ. അജയകുമാർ, എൻ.ജി. അജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ എം.ജി. പ്രദീപ്‌കുമാർ, ടി.എസ്. പ്രതീഷ്, സതീഷ് ബാബു.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽരാജ്, അഭിറാം ഷാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുസ്മിത.എൻ എന്നിവരും ലഹരിവേട്ട നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
മെട്രോ സ്റ്റേഷന് സമീപം വൻ ലഹരിവേട്ട; എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ















Leave a Reply