കാസർകോട്: പൈവളിഗെ പഞ്ചായത്തിലെ കയ്യാറിൽ വീടുപൂട്ടി വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പാലക്കാട്ടെ ഹോട്ടൽ വ്യാപാരിയായ യൂസഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഞായറാഴ്ച രാത്രി 7.30 മണിക്കും എട്ടര മണിക്കും ഇടയിലുള്ള ഒരു മണിക്കൂറിനുള്ളിലാണ് സംഭവം. യൂസഫിൻ്റെ ഭാര്യ മൈമൂനയും മൂന്നു മക്കളുമാണ് ഈ വീട്ടിൽ താമസം. ഇവർ രാത്രി ഏഴരമണിയോടെ കയ്യാർ പള്ളിയിൽ സ്വലാത്തിന് പോയതായിരുന്നു. എട്ടര മണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാരകൾ തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി വ്യക്തമായത്.
വീടിന്റെ ടെറസിൽ കയറിയ മോഷ്ടാക്കൾ ഏണി റൂമിൻറെ വാതിൽ തകർത്താണ് അകത്തു കടന്നത്. തുടർന്ന് മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടുപിടിച്ച്, അത് ഉപയോഗിച്ചാണ് അലമാര തുറന്നത്. കവർച്ചാ വിവരം അറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Leave a Reply