കാഞ്ഞങ്ങാട് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി; ചൊവ്വാഴ്ച അവധി

കാഞ്ഞങ്ങാട്: താലൂക്കിൽ വീശിയടിച്ച ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ക്ലാസ് മുറികൾക്ക് മുകളിലുള്ള റൂഫിങ് ഷീറ്റുകളാണ് കാറ്റിൽ പാറിപ്പോയത്.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വൻ ശബ്ദത്തോടെയാണ് റൂഫിങ് ഷീറ്റുകൾ കാറ്റിൽ പറന്നുപോയത്. രാത്രിയായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. മേൽക്കൂര തകർന്നതിനെ തുടർന്ന് ക്ലാസ് മുറികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച സ്കൂളിന് അവധി: അപകടാവസ്ഥയും അറ്റകുറ്റപ്പണികളും കണക്കിലെടുത്ത്, മുൻകരുതലിന്റെ ഭാഗമായി സ്കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *