ചെർക്കള-കല്ലടുക്ക റോഡിൽ ചൊവ്വാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം

Cherkala Kalladka Road in Kerala

ചെർക്കള: കിഫ്‌ബി (KIIFB) പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന ചെർക്കള-കല്ലടുക്ക റോഡിൽ ജൂൺ 9 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചെർക്കള ഭാഗത്ത് പാച്ചിങ് ജോലികൾ (Patching work) നടക്കുന്നതിനാലാണ് നിയന്ത്രണം.
ജൂൺ 9 മുതൽ ജൂൺ 11 വരെ ഈ വഴിയിലുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് (KRFB-PMU) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വണ്ടികൾ തിരിച്ചുവിടുന്ന ബദൽ റൂട്ടുകൾ:
കാസർകോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ: ചെർക്കള പുതിയ ബസ് സ്റ്റാൻഡ് വഴി ജൽസൂർ റോഡിലേക്കോ ബദിയടുക്ക റോഡിലേക്കോ തിരിഞ്ഞു പോകേണ്ടതാണ്.


ബദിയടുക്ക, മുള്ളേരിയ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ: പുതിയ ബസ് സ്റ്റാൻഡ് വഴി ചെർക്കള ടൗണിലേക്കുള്ള പാത ഉപയോഗിക്കേണ്ടതാണ്.


റോഡ് പണി വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *