കളായി പുഴയിൽ നിന്ന് മണൽ കടത്ത്: ടിപ്പർ ലോറിയുമായി യുവാവ് പിടിയിൽ

കാസർകോട്: വൊർക്കാടി കളായി പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറിയും ഡ്രൈവറും പോലീസ് പിടിയിലായി. ബണ്ട്വാൾ പനേൽ പജീറിലെ വോണ്ട മജൽ സ്വദേശി റാഷിദിനെയാണ് (19) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കടത്താൻ ശ്രമിച്ച മണലും ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ 9.30ഓടെ കോണിബയലിൽ വെച്ചാണ് മണൽ കടത്തുകയായിരുന്ന ലോറി പോലീസ് സംഘം തടഞ്ഞത്. മഞ്ചേശ്വരം എസ്.ഐ കെ.ജി രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വൊർക്കാടി ഭാഗത്തെ പുഴകളിൽ നിന്ന് വ്യാപകമായി മണൽ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
പ്രതിയെയും വാഹനത്തെയും കോടതിയിൽ ഹാജരാക്കും. പോലീസ് സംഘത്തിൽ എ.എസ്.ഐ പ്രദീപ്, സിവിൽ പോലീസ് ഓഫീസർ സനൽ, ഡ്രൈവർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും മേഖലയിൽ കർശന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *