ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗിൽ ഒഴിവുണ്ടായിരുന്ന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ മണ്ഡലം ട്രഷറർ സൈഫുള്ള തങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നിയമിതനായതിനെ തുടർന്നാണ് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്.
ഒഴിവ് വന്ന ട്രഷറർ പദവിയിലേക്ക് നിലവിലെ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്ല മാദേരിയെ പുതിയ ട്രഷററായി യോഗം തെരഞ്ഞെടുത്തു. അബ്ദുല്ല മാദേരി ട്രഷററായതിനെ തുടർന്ന് ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മൊയ്ദീൻ പ്രിയ, അബുബക്കർ പെർദന എന്നിവരെയും പ്രവർത്തകസമിതി യോഗം നാമനിർദ്ദേശം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി. മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എ. കെ. ആരിഫ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറിയും മണ്ഡലം നിരീക്ഷകനുമായ ഹാരിസ് ചൂരി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
സംഘടനാ കാര്യങ്ങളും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്ത യോഗത്തിൽ സയ്യിദ് ഹാദി തങ്ങൾ, സയ്യിദ് യു കെ സൈഫുള്ള തങ്ങൾ, പി. എം. സലിം, ഡെഡ് എ കയ്യാർ, ടി. എം. ഷുഹൈബ്, അബ്ദുല്ല മാളിക, ഖാലിദ് ദുർഗിപള്ള, അഷ്റഫ് കർള, മൂസ ഗോൾഡൻ, ബി. എ. റഹ്മാൻ ആരിക്കാടി, ഹാരിസ് പാവൂർ, ഖലീൽ മരിക്കെ, സലിം ധർമ്മ നഗർ, ഹനീഫ കുച്ചിക്കാട്, സവാദ് അംഗടിമുഗർ, സിദ്ദീഖ് ദണ്ഡഗോളി, യൂസുഫ് ഹേരൂർ, മൂസ ദുബായ്, മഹ്മൂദ് ഹാജി മണ്ണം കുഴി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. നിയുക്ത ട്രഷറർ അബ്ദുല്ല മാദേരി യോഗത്തിൽ നന്ദി രേഖപ്പെടുത്തി.













Leave a Reply