കാസർകോട്: ഇന്ത്യൻ നാഷണൽ ലീഗ് (ഐ എൻ എൽ) കാസർകോട് ജില്ലാ കൺവെൻഷൻ ജൂലൈ 18 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ഐ എൻ എൽ ജില്ലാ കൺവെൻഷൻ ചേരുന്നത്.
കൺവെൻഷന്റെ മുന്നോടിയായി ജില്ലാ, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത്, ശാഖാ കമ്മിറ്റി യോഗങ്ങൾ ഇതിനകം സമാപിച്ചിട്ടുണ്ട്. ഈ യോഗങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിശദമായി ചർച്ച ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.
ജില്ലാ കൺവെൻഷന്റെ ഉദ്ഘാടനം ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ നിർവ്വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി. ഹംസ ഹാജി തുടങ്ങിയ പ്രമുഖ സംസ്ഥാന നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു.
തെരഞ്ഞെടുപ്പ് അവലോകനവും ഭാവി പ്രവർത്തന പരിപാടികളും കൺവെൻഷനിൽ പ്രധാന ചർച്ചാവിഷയമാകും.













Leave a Reply