മൊഗ്രാൽ പുത്തൂർ: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനം. മൊഗ്രാൽ പുത്തൂർ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (ഹോമിയോ) എച്ച്.എം.സി (Hospital Management Committee) യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം അബ്ദുള്ള കുഞ്ഞിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾ നേരിടുന്ന വിവിധ അസൗകര്യങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ആശുപത്രിയുടെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ആയുഷ് ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. സോയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഷിദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോയ, വാർഡ് മെമ്പർ അസ്മിന, പ്രമുഖ പൊതുപ്രവർത്തകൻ മാഹിൻ കുന്നിൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.













Leave a Reply