സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറും. രണ്ട് തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു ഇ എന്‍ മോഹന്‍ദാസ്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്.

1957 സെപ്റ്റംബര്‍ പതിനഞ്ചിന് ഇന്ത്യനൂര്‍ എടയാട്ട് നെടുമ്പുറം പരേതനായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായായിരുന്നു ജനനം. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തേയ്ക്ക് എത്തിയത്. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായും ഏറനാട് താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റും ഡിൈവെഫ്ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി.

Leave a Reply

Your email address will not be published. Required fields are marked *