സുന്നി നേതാവും കെഎംസിസി ഭാരവാഹിയുമായ ചെർക്കളം മുഹമ്മദ് ഹാജി അന്തരിച്ചു

കാസർകോട്: പ്രമുഖ പൗരപ്രമുഖനും സുന്നി-കെഎംസിസി നേതാവുമായ ചെർക്കളം മുഹമ്മദ് ഹാജി (66) അന്തരിച്ചു. ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ (SMF) കാസർകോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ഗോവ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലമായി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.

ചൊവ്വാഴ്‌ച രാവിലെ എട്ടുമണിക്ക് ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് പള്ളി അങ്കണത്തിൽ ഖബറടക്കം നടക്കും. പരേതനായ തെക്കൻ ഹസൈനാർ ഹാജിയുടെയും ബീഫാത്തിമ്മ ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ: ബീബി (ബീഫാത്തിമ്മ).

മക്കൾ: അബ്ദുല്ല (ഷഫീൽ), ഫാസിൽ ഫിറോസ്, ഷാസിൻ ഷാഹിദ്, റിസ് വാന തസ്‌നീം.

മരുമക്കൾ: ഷെറിൻ, ഫസ്‌ന, ഷെരീഫ് ചിത്താരി.

സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, ബഷീർ, അഹമ്മദ്, അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, ആയിഷ, ഖദീജ.

ചെർക്കളം മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *