പാക്കം: കേരള കേന്ദ്രസർവകലാശാല എം.എ. മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ പാക്കം കണ്ണംവയൽ മൂലയടുക്കത്തെ ചന്ദനാ ചന്ദ്രനെ കെ.നീലകണ്ഠൻ എം.എൽ.എ. വസതിയിലെത്തി അനുമോദിച്ചു.
ഉന്നത വിജയം കൈവരിച്ച ചന്ദനയെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയുമാണ് എം.എൽ.എ അഭിനന്ദിച്ചത്. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട്, സത്യൻ പൂച്ചക്കാട്, എം.രത്നാകരൻ നമ്പ്യാർ, കെ.എസ്.മുഹാജിർ, കെ.എം.അമ്പാടി, എം.രാധാകൃഷ്ണൻ നമ്പ്യാർ, ശശിധരൻ ഏച്ചിക്കാട്, അനുരാജ് മൂലയടുക്കം, രാമചന്ദ്രൻ നായർ, കുഞ്ഞികൃഷ്ണൻ മൂലയടുക്കം എന്നിവരും എം.എൽ.എയോടൊപ്പം ചന്ദനയുടെ വസതി സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
കെ.വി.ആർ. ക്ലബ്ബിന്റെ ആദരം
റാങ്ക് ജേതാവായ ചന്ദനാ ചന്ദ്രന് പാക്കം കെ.വി.ആർ. ക്ലബ്ബിന്റെ നേതൃത്വത്തിലും ഉപഹാരം നൽകി ആദരിച്ചു. അനുമോദന ചടങ്ങ് വാർഡ് അംഗം ടി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
ശ്രീജിത്ത് മേലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഹുൽരാജ്, പി.കൃഷ്ണരാജ്, അനൂപ് മേലത്ത്, എസ്.കെ. പുഷ്പരാജ്, മാതൃഭൂമി ഏജന്റ് എം. രാധാകൃഷ്ണൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നാടിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയൊരു മാതൃകയാണ് ചന്ദനയുടെ ഈ നേട്ടമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.













Leave a Reply