മാണിമൂലയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; മധ്യവയസ്കന് ഗുരുതര പരിക്ക്

ബന്തടുക്ക: മാണിമൂല കോഴിത്തോഡിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. അപകടത്തിൽ മധ്യവയസ്കന് പരിക്ക്. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. നാട്ടുകാരും വാഹനയാത്രികരും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയ പരിക്കേറ്റയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *